BREAKING NEWS
National News

728x90

header-ad

468x60

header-ad

Slider

Latest

Slider 2

randomposts3

Block 1

Health/block-1

Block 7

Sports/block-7

Block 8

Business/block-8

Block 9

Technology/block-8

Block 7

Crime/block-7

Block 6

Education/block-6

Block 6

International News/block-6

Block-3

National News/block-3

Block 2

Education/block-2

Block-2

Technology/block-2

Block 1

Business/block-1

Block 4

Weather/block-4

Block 5

Politics/block-5

block 1

Lifestyle/block-1

Featured

featured

Latest Articles

ആലപ്പുഴയിൽ കോൺഗ്രസ് നേതാവ് ബിജെപിയിലേക്ക്

ആലപ്പുഴ നഗരസഭ തെരഞ്ഞെടുപ്പ് കോൺഗ്രസ് പാർട്ടിയിൽ പോര് മുറുകുന്നു.
തുമ്പോളിയിലെ കോൺഗ്രസ് പാർട്ടിയിലെ സജീവ സാന്നിധ്യവും, മുൻ തുമ്പോളി മണ്ഡലം പ്രസിഡൻ്റുമായ പി പി രാഹുൽ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക്...

കാഞ്ഞിരംചിറ വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി പരിഗണിച്ച രാഹുൽ അവസാന നിമിഷം തഴയപ്പെടുകയാണുണ്ടായത് .
സാമുദായിക സന്തുലിതാവസ്ഥ നിലനിർത്താൻ എന്ന പേരിലാണ് രാഹുൽ ഒഴിവാക്കപ്പെട്ടത് .

പക്ഷേ വാർഡിൽ ഒരാൾ പോലും ഇല്ലാത്ത സിറിയൻ വിഭാഗത്തിലെ ഒരാൾക്കാണ് സീറ്റ് നൽകിയത്.

ലാറ്റിൻ കത്തോലിക്കാ വിഭാഗത്തിൻ്റെ ആളെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സീറ്റ് ഒപ്പിച്ചതെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.
രാഹുൽ തഴയപ്പെട്ട സംഭവം കോൺഗ്രസ് പാർട്ടിയിടെ മതേതര നിലപാടുകൾക്ക് വിരുദ്ധമാണെന്ന് തന്നെ പറയേണ്ടിവരും.

എന്തായാലും ബിജെപി അംഗത്വം സ്വീകരിച്ച് ഈ തെരഞ്ഞെടുപ്പിൽ സജീവമായി നിലകൊള്ളാനാണ് രാഹുലിൻ്റെ തീരുമാനം

ബിജെപി നേതൃത്വം രാഹുവുമായി സംസാരിക്കാനുള്ള ശ്രമത്തിലാണ്

വിവാഹ സഹായധനം ഒരു ലക്ഷമാക്കി, വിദ്യാഭ്യാസ സഹായധനം ഇരട്ടിയാക്കി; ദീപാവലി സമ്മാനവുമായി കേന്ദ്ര സര്‍ക്കാര്‍; മുൻ സൈനികര്‍ക്ക് ആശ്വാസം

മുൻ സൈനികർക്കും ആശ്രിതർക്കുമുള്ള സാമ്ബത്തിക സഹായം വർദ്ധിപ്പിച്ച്‌ കേന്ദ്ര സർക്കാർ. ദിവാലി സമ്മാനമായാണ് കേന്ദ്ര സർക്കാരിന്‍റെ പുതിയ തീരുമാനം, വിദ്യാഭ്യാസ, വിവാഹ സഹായധനം ഉള്‍പ്പെടെയാണ് കേന്ദ്രം വർധിപ്പിച്ചത്.
വിവാഹ സഹായധനം അമ്ബതിനായിരത്തില്‍ നിന്ന് ഒരു ലക്ഷമാക്കി ഉയർത്തി. വിദ്യാഭ്യാസ സഹായധനവും ഇരട്ടിയായി വർധിപ്പിച്ചു. പ്രതിമാസം നല്‍കിയിരുന്ന ആയിരം രൂപ ഇനി മുതല്‍ രണ്ടായിരം രൂപയാക്കിയാണ് ഉയർത്തിയത്.

എട്ടാം ശമ്ബള കമ്മീഷൻ ഔദ്യോഗിക വിജ്ഞാപനം ഉടൻ

കേന്ദ്ര സർക്കാർ ജീവനക്കാർ ആകാംക്ഷയോടെ കാത്തിരിക്കുന്ന എട്ടാം കേന്ദ്ര ശമ്ബള കമ്മീഷൻ സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ഉടൻ പുറത്തിറങ്ങുമെന്ന് സൂചന. 2025 ജനുവരിയില്‍ കമ്മീഷന് കേന്ദ്രം തത്വത്തില്‍ അംഗീകാരം നല്‍കിയിരുന്നെങ്കിലും, കമ്മീഷൻ രൂപീകരിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം ഉടൻ പ്രതീക്ഷിക്കാമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. നിലവില്‍ സംസ്ഥാന സർക്കാരുകളുമായി സജീവ കൂടിയാലോചനകള്‍ നടക്കുകയാണ്. എട്ടാം ശമ്ബള കമ്മീഷന്‍റെ ഔദ്യോഗിക വിജ്ഞാപനം വേണ്ട സമയത്ത് പുറത്തിറക്കുമെന്ന് ധനമന്ത്രാലയത്തിലെ സഹമന്ത്രി പങ്കജ് ചൗധരി അടുത്തിടെ രാജ്യസഭയില്‍ സംസാരിക്കവെ വ്യക്തമാക്കി. വിജ്ഞാപനം വന്ന ശേഷം മാത്രമേ കമ്മീഷന്‍റെ ചെയർമാനെയും അംഗങ്ങളെയും നിയമിക്കൂ എന്നും അദ്ദേഹം അറിയിച്ചു.

ശമ്ബള നിർണ്ണയത്തിലെ ഫിറ്റ്‌മെന്‍റ് ഘടകം

കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്ബളവും പെൻഷനും തീരുമാനിക്കാൻ ഉപയോഗിക്കുന്ന സുപ്രധാന മാനദണ്ഡമാണ് ഫിറ്റ്‌മെന്റ് ഘടകം (Fitment Factor). കുറഞ്ഞ ജീവിതച്ചെലവിന്റെ അടിസ്ഥാനത്തില്‍ അനുയോജ്യമായ ശമ്ബളം കണക്കാക്കാൻ ഡോ. വാലസ് ഐക്രോയ്ഡ് വികസിപ്പിച്ച ഐക്രോയ്ഡ് ഫോർമുല സ്വീകരിക്കുന്നത് കേന്ദ്ര സർക്കാർ പരിഗണിച്ചേക്കാം. ഭക്ഷണം, വസ്ത്രം, പാർപ്പിടം തുടങ്ങിയ അത്യാവശ്യ ചെലവുകള്‍ പരിഗണിച്ച്‌ ഒരു ശരാശരി തൊഴിലാളിയുടെ പോഷകാഹാര ആവശ്യകതകളിലാണ് ഈ ഫോർമുല ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

പുതിയ ശമ്ബള വർദ്ധനവ്

നിലവില്‍ ഏഴാം ശമ്ബള കമ്മീഷൻ പ്രകാരം കേന്ദ്ര ജീവനക്കാർക്ക് ലഭിക്കുന്ന കുറഞ്ഞ അടിസ്ഥാന ശമ്ബളം 18,000 രൂപയും പെൻഷൻകാർക്ക് ലഭിക്കുന്ന കുറഞ്ഞ അടിസ്ഥാന പെൻഷൻ 9,000 രൂപയുമാണ്. ഇതിന് പുറമെ 58 ശതമാനം ഡി എ/ഡി ആർ ലഭിക്കുന്നുണ്ട്. എട്ടാം ശമ്ബള കമ്മീഷൻ നടപ്പാക്കുമ്ബോള്‍ ഡി എ /ഡി ആർ പൂജ്യമായി പുനഃക്രമീകരിക്കപ്പെടും. ഫിറ്റ്‌മെന്‍റ് ഘടകം 1.92 ആയാല്‍ ജീവനക്കാർക്ക് ലഭിക്കുന്ന പുതിയ കുറഞ്ഞ അടിസ്ഥാന ശമ്ബളം 34,560 രൂപയും പെൻഷൻകാർക്ക് ലഭിക്കുന്ന കുറഞ്ഞ അടിസ്ഥാന പെൻഷൻ 17,280 രൂപയുമാകും.

ഭാരതത്തിലെ ഏറ്റവും വലിയ മണ്ണുമാന്തി കപ്പല്‍ 18ന് നീറ്റിലിറക്കും; കൊച്ചി കപ്പല്‍ശാലയ്‌ക്ക് അഭിമാനവും നേട്ടവും

ആത്മനിര്‍ഭര്‍ ഭാരതിലൂടെ കൊച്ചി കപ്പല്‍ശാലയ്‌ക്ക് അഭിമാനവും നേട്ടവും. കപ്പല്‍ശാലയില്‍ നിര്‍മിച്ച ഭാരതത്തിലെ ഏറ്റവും വലിയ മണ്ണുമാന്തി കപ്പല്‍ 18ന് നീറ്റിലിറക്കും.
യുറോപ്യന്‍ കമ്ബനിയില്‍ നിന്ന് 2000 കോടി രൂപയുടെ കണ്ടെയ്‌നര്‍ കപ്പലുകള്‍ക്കുള്ള ഓര്‍ഡറും കൊച്ചി കപ്പല്‍ശാലയെ കരുത്തുറ്റതാക്കുകയാണ്. ആഭ്യന്തര നിര്‍മിത വിമാനവാഹിനിക്ക് പിന്നാലെയാണ് ഏറ്റവും വലിയ മണ്ണുമാന്തി കപ്പല്‍ നിര്‍മാണ നേട്ടവും കപ്പല്‍ശാല കൈവരിക്കുന്നത്.

ഡ്രഡ്ജിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യക്ക് വേണ്ടി നിര്‍മിച്ച ഡിസിഐ ഗോദാവരിയാണ് 18ന് നീറ്റിലിറക്കുന്നത്. തുടര്‍ന്ന് കപ്പലിന്റെ ഉള്ളറ, ഡോക്ക് തുടങ്ങിയ ഇതര നിര്‍മാണങ്ങള്‍ക്ക് ശേഷം 2026 മാര്‍ച്ച്‌ മാസത്തോടെ ട്രെയ്‌ലിങ് സക്ഷന്‍ ഹോപ്പര്‍ ഡ്രഡ്ജര്‍ ഡിസിഐക്ക് കൈമാറും. 2024 സപ്തം. 17ന് കീലിട്ട ഡ്രഡ്ജറിന് 800 കോടി രൂപയാണ് ചെലവ്. 12,000 ക്യുബിക്ക് മീറ്റര്‍ ഹോപ്പര്‍ ശേഷിയുള്ള ഡ്രഡ്ജര്‍ നിര്‍മാണം കപ്പല്‍ശാലയ്‌ക്ക് വന്‍ സാങ്കേതിക വെല്ലുവിളിയായിരുന്നു. ഡച്ച്‌ സാങ്കേതിക വിദ്യയുടെ പിന്തുണയോടെ രൂപകല്പന മുതല്‍ നിര്‍മാണം വരെയുള്ള നിര്‍ണായക ഘട്ടങ്ങള്‍ മറികടന്നാണ് ഗോദാവരി നീറ്റിലിറക്കുന്നത്. 127 മീറ്റര്‍ നീളവും 28 മീറ്റര്‍ വീതിയുമുള്ള ഡ്രഡ്ജര്‍ പ്രവര്‍ത്തനസജ്ജമാകുന്നതോടെ രാജ്യത്തെ തുറമുഖങ്ങള്‍ക്ക് വലിയ നേട്ടമാണുണ്ടാക്കുന്നതെന്നാണ് വിലയിരുത്തല്‍.

യുറോപ്യന്‍ കമ്ബനിയില്‍ നിന്ന് 2000 കോടി രൂപയുടെ ഫീഡര്‍ കപ്പല്‍ നിര്‍മാണത്തിനുള്ള ഓര്‍ഡര്‍ കൊച്ചി കപ്പല്‍ശാല നേടിയിട്ടുണ്ട്. ആറ് ഫീഡര്‍ കണ്ടെയ്‌നര്‍ കപ്പലുകളുടെ രൂപകല്പനയും നിര്‍മാണവുമാണ് കപ്പല്‍ശാലയില്‍ നടക്കുക. ഇരുപതടിയുള്ള 1700 കണ്ടെയ്‌നര്‍ ശേഷിയുള്ള കപ്പലുകളാണ് നിര്‍മിക്കുക. പ്രകൃതിസംരക്ഷിത ഡീ കാര്‍ബണൈസ്ഡ് നിര്‍മാണത്തില്‍ എല്‍എന്‍ജി ഇന്ധനമാക്കി പ്രവര്‍ത്തിക്കുന്ന കപ്പലുകളാണ് നിര്‍മിക്കുക ഇതിനുള്ള ലെറ്റര്‍ ഓഫ് ക്രെഡിറ്റില്‍ കപ്പല്‍ശാലയും ഫ്രഞ്ച് കമ്ബനിയും ഒപ്പിട്ടു.

എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തിന് ഒരാണ്ട്; പരസ്യ വിമര്‍ശനവും കുത്തുവാക്കുകളും, വാ വിട്ട വാക്കിന്‍റെ വിലയായി ഒരു ജീവന്‍

പരസ്യ വിമര്‍ശനത്തിലും കുത്തുവാക്കുകളിലും മനംനൊന്ത് കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബു വിടവാങ്ങിയിട്ട് ഇന്ന് ഒരു വര്‍ഷം.
യാത്രയയപ്പ് യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പി.പി ദിവ്യ നടത്തിയ പ്രസംഗമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് കുടുംബം ഇപ്പോഴും പറയുന്നത്. വാവിട്ട വാക്ക്, ഒരു ഉദ്യോഗസ്ഥന്‍റെ മരണവും, രാഷ്ട്രീയ നേതാവിന്‍റെ പതനവുമാണ് ബാക്കിയാക്കിയത്. 2024 ഒക്ടോബര്‍ 14 ന് വൈകീട്ട് നാലുമണിക്ക് സ്ഥലംമാറിപോകുന്ന കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന് റവന്യു ഉദ്യോഗസ്ഥരുടെ യാത്രയയപ്പിലേക്കാണ് ക്ഷണമില്ലാതെ ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യ എത്തിയതും അധിക്ഷേപ പ്രസംഗം നടത്തിയതും.

ദിവ്യയുടെ വാക്കുകളാണ് നവീന്‍ ബാബുവിന്‍റെ ജീവനെടുത്തതെന്നാണ് കുടുംബം പറയുന്നത്. രാത്രി 8.45 ന് മലബാര്‍ എക്സ്പ്രസില്‍ ചെങ്ങന്നൂരിലെ വീട്ടിലേക്ക് പോകേണ്ട നവീന്‍ ബാബു, കണ്ണൂര്‍ റയില്‍വെ സ്റ്റേഷന് സമീപത്ത് എത്തിയെങ്കിലും ട്രയിന്‍ കയറിയില്ല. പിറ്റേന്ന് രാവിലെ ഏഴുമണിക്ക് പള്ളിക്കുന്നിലെ ക്വാട്ടേഴ്സില്‍ ഡ്രൈവര്‍ എത്തിയപ്പോള്‍ കണ്ടത് നവീന്‍ ബാബുവിനെ തൂങ്ങിമരിച്ച നിലയിലാണ്. യാത്രയയപ്പ് യോഗത്തിലെ അധിക്ഷേപ പരാമര്‍ശം അപ്പോഴേക്കും നാടെങ്ങും പടര്‍ന്നിരുന്നു.

രണ്ടാംനാള്‍ ആത്മഹത്യാപ്രേരണാ കുറ്റത്തിന് സിപിഎം നേതാവ് കൂടിയായ പിപി ദിവ്യയ്ക്കെതിരെ പൊലീസ് കേസെടുത്തു. പ്രതിഷേധം പിന്നെയും കനത്തു. സമ്മര്‍ദത്തെത്തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡ‍ന്‍റ് സ്ഥാനത്തുനിന്ന് ദിവ്യ രാജിവെക്കുകയും ചെയ്തു. ഒക്ടോബര്‍ 29 ന് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ പി.പി ദിവ്യ പൊലീസില്‍ കീഴടങ്ങി.

രാഷ്ട്രീയ സമ്മര്‍ദം ഏറിയതോടെ സംരക്ഷണം അവസാനിപ്പിച്ച്‌, നവംബര്‍ 7 ന് പിപി ദിവ്യയ്ക്കെതിരെ പാര്‍ട്ടിക്ക് നടപടിയെടുക്കേണ്ടി വന്നു. അതിന്‍റെ പിറ്റേന്ന് ജാമ്യം കിട്ടിയപ്പോള്‍ പാര്‍ട്ടിക്കാര്‍ തന്നെ ജയിലിന് മുന്നില്‍ സ്വീകരിക്കാന്‍ എത്തി. ചെങ്ങളായിയിലെ പെട്രോള്‍ പമ്ബിന് അനുമതി ലഭിക്കാനായി നവീന്‍ ബാബു കൈക്കൂലി ആവശ്യപ്പെട്ടതായി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്ന പ്രതിരോധവുമായി സംരഭകനായ ടിവി പ്രശാന്തന്‍ തുടക്കം മുതല്‍ രംഗത്തുവന്നിരുന്നു. അതിലൂന്നി പിന്നീട് പിപി ദിവ്യ പ്രതിരോധം ശക്തമാക്കി. ദിവ്യയുടെ ബെനാമിയാണ് പ്രശാന്തനെന്ന പ്രത്യാരോപണവും ശക്തമാണ്.അ‍ഞ്ചുമാസത്തെ അന്വേഷണത്തിന് ഒടുവില്‍ പിപി ദിവ്യയെ ഏക പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. കലക്ടര്‍ അരുണ്‍ കെ വിജയന്‍റെ മൊഴി ഉള്‍പ്പടെ പുറത്ത് വന്നിരുന്നു. യാത്രയയപ്പ് കഴിഞ്ഞ് നവീന്‍ ബാബു തന്നെ കാണാന്‍ വന്നുവെന്നും ഇക്കാര്യം ഉള്‍പ്പടെ റവന്യുമന്ത്രിയെ അറിയിച്ചുവെന്നുമുള്ള മൊഴി വീണ്ടും രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

എഡിഎം കൈക്കൂലി വാങ്ങിയെന്ന ടിവി പ്രശാന്തന്‍റെ ആരോപണത്തിന് തെളിവില്ലെന്ന് ലാന്‍ഡ് റവന്യു ജോയിന്‍റ് കമ്മീഷണര്‍ എ ഗീതയുടെ റിപ്പോര്‍ട്ടിലും വിജിലന്‍സ് സ്പെഷ്യല്‍ സെല്ലിന്‍റെ റിപ്പോര്‍ട്ടിലും പറയുന്നത്. ഇതാണ് കുടുംബത്തിന്‍റെ പിടിവള്ളി. എന്നാല്‍ ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പടെയുണ്ടെന്നാണ് പ്രതിഭാഗത്തിന്‍റെ അവകാശവാദം. തലശേരി അഡീഷണല്‍സ് സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുക. വിമരമിക്കാന്‍ ഏഴുമാസം മാത്രം ബാക്കി നില്‍ക്കെ, കുത്തുവാക്കിനാല്‍ മനംനൊന്ത് മരണത്തിലേക്ക് നടന്നുപോയ നവീന്‍ ബാബു നീറുന്ന ഓര്‍മ്മയാണ്. വാളിനേക്കാള്‍ മൂര്‍ച്ചയുള്ള വാക്ക് കൊണ്ട് രാഷ്ട്രീയാധികാരം കാട്ടിയ നേതാവ് പാര്‍ട്ടിക്കും അധികാരസ്ഥാനങ്ങള്‍ക്കും പുറത്തേക്ക് സ്വയംവഴിവെട്ടുകയായിരുന്നു.

ശബരിമല സ്വര്‍ണകവര്‍ച്ചയില്‍ സിബിഐ അന്വേഷണം വേണം; ഉത്തരവാദിത്വം ഏറ്റെടുത്ത് ദേവസ്വം മന്ത്രി രാജിവെക്കണം; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉടൻ പിരിച്ചുവിടണം: ശബരിമല അയ്യപ്പ സേവാസമാജം

ശബരിമല സ്വർണകവർച്ചയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശബരിമല അയ്യപ്പ സേവാസമാജം. യഥാർത്ഥ കുറ്റവാളികളെ പുറത്തുകൊണ്ടുവരാനും അയ്യപ്പ ഭക്തർക്ക് നീതി ഉറപ്പാക്കുന്നതിനും സമഗ്രമായ അന്വേഷണം വേണമെന്ന് ശബരിമല കർമ്മസമിതി ആവശ്യപ്പെട്ടു.
മുംബൈയില്‍ രണ്ട് ദിവസം നീണ്ടുനിന്ന ദേശീയ നിർവാഹക സമിതി യോഗം ഇന്നലെയാണ് സമാപിച്ചത്.

ശബരിമലയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആശങ്കകള്‍ യോഗത്തില്‍ ചർച്ചയായി. ഗുരുതര വീഴ്ചയാണ് ദേവസ്വം മന്ത്രിയുടെ ഭാഗത്ത് നിന്നുമുണ്ടായത്. വസ്തുതകള്‍ മറച്ചുവെക്കാനാണ് മന്ത്രി ആദ്യം മുതല്‍ ശ്രമിച്ചത്. ധാർമ്മികവും ഭരണപരവുമായ ഉത്തരവാദിത്തം ഏറ്റെടുത്ത് നിലവിലുള്ള ദേവസ്വം മന്ത്രി ഉടൻ രാജിവെക്കണമെന്നും ശബരിമല അയ്യപ്പ സേവാസമാജം ദേശീയ അദ്ധ്യക്ഷൻ എസ്. ജെ. ആർ കുമാർ ആവശ്യപ്പെട്ടു.

തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉടൻ പിരിച്ചുവിടണം. ക്ഷേത്രങ്ങളുടെ ഭരണം ഭക്തരുടെ ഭരണസമിതിയെ ഏല്‍പ്പിക്കണം സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം തിരുവനന്തപുരത്തെ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമാനമായ സംവിധാനം ശബരിമലയിലും കൊണ്ടുവരണം.

മുൻ ദേവസ്വം മന്ത്രിമാർ, പ്രസിഡന്റുമാർ, ദേവസ്വം ബോർഡ് അംഗങ്ങള്‍ എന്നിവരുടെയും പങ്കാളിത്തം സമഗ്രമായി അന്വേഷിക്കണമെന്നും ശബരിമല അയ്യപ്പ സേവാസമാജം ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീ കമ്മീഷൻ ചെയ്ത് പുതിയത് നിര്‍മ്മിക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നോട്ടീസ് അയച്ച്‌ സുപ്രീം കോടതി

മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീ കമ്മീഷൻ ചെയ്ത് പുതിയ ഡാം നിര്‍മിക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനും തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങള്‍ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു .
ദേശീയ ദുരന്ത നിവാരണ മാനേജ്മെന്‍റ് അതോറിറ്റിക്കും സുപ്രീം കോടതി നോട്ടീസ് അയച്ചിരിക്കുകയാണ് .

ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായി, ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ഹര്‍ജി പരിഗണിച്ചിരിക്കുന്നത് . സേവ് കേരള ബ്രിഗേഡ് എന്ന സംഘടനയാണ് ഹർജി ഫയല്‍ ചെയ്തത്.

130 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ സുരക്ഷ സംബന്ധിച്ച്‌ ആശങ്ക ഉയര്‍ത്തിയാണ് ഹര്‍ജി.

മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീ കമ്മീഷൻ ചെയ്യുന്നതിനായി അന്താരാഷ്ട്ര ഏജൻസിയെ കൊണ്ട് പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് സേവ് കേരള ബ്രിഗേഡ് സിഡന്റ് റസല്‍ ജോയി ആണ് സുപ്രീംകോടതിയെ സമീപിച്ചത്.

അണക്കെട്ടിന്‍റെ കാലപ്പഴക്കം സമീപ പ്രദേശങ്ങളില്‍ താമസിക്കുന്ന ഏകദേശം 10 ദശലക്ഷം ജനങ്ങളുടെ ജീവനും സ്വത്തിനും ഗുരുതരമായ ഭീഷണിയാണെന്ന് ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വി ഗിരി വാദിച്ചു.

പൊതുജന സുരക്ഷ ഉറപ്പാക്കാന്‍ പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ കോടതി നിര്‍ദേശിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു

സ്കൂളുകളില്‍ പാഠ്യപദ്ധതി പരിഷ്കരണത്തിനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്തെ സ്കൂളുകളില്‍ പാഠ്യപദ്ധതി പരിഷ്കരണത്തിനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. കായിക വിദ്യാർത്ഥികള്‍ക്ക് കൂടി ഗുണകരമാക്കുന്ന രീതിയില്‍ പാഠപുസ്തകങ്ങള്‍ പരിഷ്കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി .
കായിക താരങ്ങളുടെ പരിശീലന സമയം പരിഗണിച്ചായിരിക്കും പുതിയ പരിഷ്കരണം. സംസ്ഥാന കായിക ദിനാചരണ ഉദ്ഘാടന വേദിയിലായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനം.

കായിക ദിനത്തോട് അനുബന്ധിച്ച്‌ വി ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ....

കേരളം സമ്ബന്നമായ കായിക പാരമ്ബര്യമുള്ള ഒരു നാടാണ്, ഗ്രാമങ്ങളില്‍ നിന്ന് അന്തർദേശീയ വേദികളിലേക്ക് ഉയരുന്ന നമ്മുടെ വിദ്യാർത്ഥികള്‍ സംസ്ഥാനത്തിന്റെ അഭിമാനങ്ങളാണ്. കായിക മേഖല ആരോഗ്യാവസ്ഥയുടെയും മാനസിക ബലത്തിന്റെയും കൂട്ടായ്മയുടെയും പാഠശാലയാണ്. സ്കൂളുകളിലും കോളേജുകളിലും മികച്ച കായിക സൗകര്യങ്ങള്‍ സൃഷ്ടിക്കാൻ സർക്കാർ നിരവധി പദ്ധതികള്‍ നടപ്പിലാക്കുകയാണ്. നമ്മുടെ കുട്ടികളുടെ കായിക സ്വപ്നങ്ങളെ പ്രോത്സാഹിപ്പിക്കാൻ അധ്യാപകരും മാതാപിതാക്കളും ചേർന്നുനില്‍ക്കണം. സംസ്ഥാന കായിക ദിനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം തിരുവനന്തപുരത്ത് പ്രഖ്യാപിക്കുമ്ബോള്‍ എല്ലാ കായിക താരങ്ങള്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നു.