BREAKING NEWS
National News

728x90

header-ad

468x60

header-ad

Featured

featured

ഓഹരിയിലെ തകര്‍ച്ച ഉപഭോഗത്തെ ബാധിച്ചു: വില്പന കൂട്ടാൻ ഓഫറുകള്‍ പ്രഖ്യാപിച്ച്‌ കമ്ബനികള്‍.

ഓഹരി വിപണിയിലെ തുടർച്ചയായ തകർച്ച കുടുംബങ്ങളുടെ ഉപഭോഗത്തെ ബാധിച്ചു തുടങ്ങി. ഇരുചക്ര വാഹനങ്ങള്‍, ആഡംബര കാറുകള്‍, സ്മോർട്ഫോണുകള്‍, റെഫ്രിജറേറ്ററുകള്‍, ടെലിവിഷനുകള്‍, ബ്രാൻഡഡ് റെഡിമെയ്ഡ് വസ്ത്രങ്ങള്‍ തുടങ്ങിവയുടെ വില്പനയിലെ ഇടിവ് ഇതുമൂലമാണെന്നാണ് വിലയിരുത്തൽ.
മുൻ മാസത്തെ അപേക്ഷിച്ച്‌ ഫെബ്രുവരിയില്‍ വില്പനയില്‍ താഴ്ചയുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

രണ്ടോ മൂന്നോ വർഷത്തിനിടെ ഓഹരി, മ്യൂച്വല്‍ ഫണ്ട് നിക്ഷേപകരുടെ എണ്ണത്തില്‍ കാര്യമായ കുതിപ്പുണ്ടായിരുന്നു. നിക്ഷേപത്തില്‍ വൻതോതില്‍ ഇടിവുണ്ടായതിനാലാണ് വാങ്ങലുകള്‍ കുറയ്ക്കാനിടയാക്കിയതെന്നാണ് വിലയിരുത്തല്‍.

ഓള്‍ ഇന്ത്യ മൊബൈല്‍ റീട്ടെയ്ലേഴ്സ് അസോസിയേഷന്റെ കണക്കനുസരിച്ച്‌ ഫെബ്രുവരിയിലെ സ്മർട്ഫോണ്‍ വില്പന ജനുവരിയെ അപേക്ഷിച്ച്‌ 10-15 ശതമാനം ഇടിവ് രേഖപ്പെടുത്തി. റെഫ്രിജറേറ്റർ, ടെലിവിഷൻ എന്നിവയുടെ വില്പനയിലാകട്ടെ 7-10 ശതമാനം കുറവുമുണ്ടായി. ജനുവരിയില്‍തന്നെ 5-6 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയിരുന്നു.

രണ്ട് ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തിയിരുന്ന ഇരുചക്ര വാഹന വില്പന കഴിഞ്ഞ മാസവും മന്ദഗതിയിലായി. വാഹൻ പോർട്ടലിലെ കണക്കുകള്‍ പ്രകാരം ഇരുചക്ര വാഹന രജിസ്ട്രേഷൻ മുൻ മാസത്തെ അപേക്ഷിച്ച്‌ ആറ് ശതമാനമാണ് കുറഞ്ഞത്. ഫാക്ടറികളില്‍നിന്ന് വിതരണക്കാരിലെത്തിയതില്‍ ഒമ്ബത് ശതമാനത്തിന്റെ കുറവും രേഖപ്പെടുത്തി.

മോട്ടോർസൈക്കിള്‍ വില്പനയിലെ ഇടിവിന് കാരണം ഓഹരി വിപണിയിലെ ചാഞ്ചാട്ടമാണെന്ന് ബജാജ് ഓട്ടോ എക്സിക്യൂട്ടീവ് ഡയറക്ടർ രാകേഷ് ശർമ വിലയിരുത്തുന്നു. അവശ്യവസ്തുക്കള്‍ക്ക് പണം മാറ്റിവെയ്ക്കുമ്ബോള്‍ വിവേചനാധികാര വാങ്ങലുകള്‍ ജനങ്ങള്‍ മാറ്റിവെയ്ക്കുകയാണെന്ന് അദ്ദേഹം പറയുന്നു.

അഞ്ച് മാസമായി ഓഹരി വിപണി കനത്ത ചാഞ്ചാട്ടത്തിലാണ്. രണ്ടാഴ്ചക്കിടെ ഇടിവ് രൂക്ഷമാകുകയും ചെയ്തു. വിവിധ രാജ്യങ്ങള്‍ക്ക് മേല്‍ താരിഫ് ചുമത്താനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കമാണ് പ്രധാനമായും വിപണിയെ ബാധിച്ചത്.

സെപ്റ്റംബറില്‍ 86,000 നിലവാരത്തില്‍നിന്ന് സെൻസെക്സ് 14 ശതമാനം ഇടിഞ്ഞ് 73,730 നിലവാരത്തിലെത്തിയിരിക്കുന്നു. ബുധനാഴ്ച ഒരു ശതമാനത്തോളം നേട്ടമുണ്ടാക്കിയതൊഴിച്ചാല്‍ സമീപകാലയളവില്‍ വിപണിയില്‍ തിരുത്തല്‍തന്നെയായിരുന്നു.

2020 മാർച്ചിലുണ്ടായ കോവിഡിനെ തുടർന്ന് വിപണി തകർന്നതിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയില്‍ ഓഹരി സൂചികകള്‍ എത്തിയിരിക്കുന്നു. ബജറ്റില്‍ പ്രഖ്യാപിച്ച നികുതിയിളവുകളില്‍നിന്ന് ഇടത്തരക്കാർ പ്രതീക്ഷിച്ചിരുന്ന സമ്ബാദ്യം ഈ ആഘാതം ഇല്ലാതാക്കിയേക്കാം.

നിലവിലെ വിപണിയിലെ ഇടിവില്‍ ചെറുകിട നിക്ഷേകർക്ക് 60 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടാകുമെന്ന് പ്രമുഖ ഓഹരി നിക്ഷേപകനായ ശങ്കർ ശർമ എക്സില്‍ കുറിച്ചു.
സാമ്ബത്തിക വർഷം അവസാനമായതോടെ വില്പ വർധന ലക്ഷ്യമിട്ട് കമ്ബനികള്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു തുടങ്ങിയിട്ടുണ്ട്. വിലക്കുറവ് വാഗ്ദാനം ചെയ്ത് ഉപഭോക്താക്കളെ ആകർഷിക്കുകയാണ് ലക്ഷ്യം.

ചോദ്യപേപ്പർ ചോർച്ച കേസ്; എം എസ് സൊല്യൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബ് കീഴടങ്ങി.

ചോദ്യപേപ്പർ ചോർച്ച കേസിൽ എം എസ് സൊല്യൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബ് കീഴടങ്ങി. കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിയാണ് മുഹമ്മദ് ഷുഹൈബ് കീഴടങ്ങിയത്. ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന്റെ തൊട്ടുപിന്നാലെയാണ് കീഴടങ്ങല്‍.
 ഷുഹൈബിനെ വിശദമായി ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ചോദ്യപേപ്പർ ചോർത്തിയ എയ്ഡഡ് സ്കൂളിലെ പ്യൂണിനെ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
ഇന്ന് രാവിലെയാണ് മുഹമ്മദ് ഷുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. കേസിൽ ഒന്നാം പ്രതിയാണ് മുഹമ്മദ് ഷുഹൈബ്. ക്രിസ്മസ് പത്താം ക്ലാസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച കേസിൽ മുഹമ്മദ് ഷുഹൈബിന്റെ മുൻകൂർ ജാമ്യ അപേക്ഷ നേരത്തെ കോഴിക്കോട് ജില്ലാ കോടതി തള്ളിയിരുന്നു. തുടർന്നാണ് ഇയാൾ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. പ്ലസ് വൺ കണക്ക് പരീക്ഷയുടെയും എസ്എസ്എൽസി ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യങ്ങൾ എം എസ് സൊല്യൂഷൻസിലൂടെ ചോർന്നതിലാണ് കേസ് അന്വേഷണം തുടരുന്നത്. ചോദ്യ പേപ്പർ ചോർച്ചയുടെ ഉറവിടം കണ്ടെത്തുന്നതിന് വിദ്യാഭ്യാസ വകുപ്പും നടപടികൾ തുടങ്ങി. വകുപ്പ് തല നടപടികൾ തുടങ്ങാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർദ്ദേശിച്ചു.
എംഎസ് സൊല്യൂഷൻസിന് ചോദ്യപ്പേപ്പർ ചോർത്തി നൽകിയ മലപ്പുറം മേൽമുറിയിലെ അൺ എയ്‌ഡഡ‍് സ്‌കൂളിലെ പ്യൂൺ അബ്ദുൽ നാസറിനെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. എം എസ് സൊല്യൂഷൻസ് അധ്യാപകൻ ഫഹദിന് ചോദ്യപേപ്പർ ചോർത്തി നൽകിയത് ഇയാളാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. അബ്‌ദുൾ നാസർ ജോലി ചെയ്യുന്ന സ്‌കൂളിലാണ് മുൻപ് ഫഹദ് ജോലി ചെയ്തിരുന്നത്. ഈ ബന്ധം മുൻനിർത്തിയാണ് ചോദ്യപ്പേപ്പർ ചോർത്തിയതെന്നാണ് വിവരം.

മികച്ച അംഗൻവാടി അധ്യാപിക അവാർഡ് ഏറ്റുവാങ്ങി, ആലപ്പുഴ മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ അംഗൻവാടി അധ്യാപിക ലിനി.

മികച്ച അംഗൻവാടി അധ്യാപിക അവാർഡ് ഏറ്റുവാങ്ങി, ആലപ്പുഴ മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ അംഗൻവാടി അധ്യാപിക ലിനി.
സംസ്ഥാനത്തെ മികച്ച അംഗൻവാടി അധ്യാപകർക്കുള്ള പുരസ്കാരം ലഭിച്ച സന്തോഷത്തിലാണ് ലിനി ടീച്ചറും കുട്ടികളും .

ലാറ്റിൻ ഫ്രീട്ടോണിറ്റി കോൺഗ്രസ് ഭാരവാഹികൾ ലിനി ടീച്ചർക്ക് വീട്ടിലെത്തി ഉപഹാരം നൽകുകയും പൊന്നാട അണിയിച്ച് ആദരിക്കുകയും ചൈയ്തു.
ആലപ്പുഴ മുൻ എംപിയും ലാറ്റിൻ ഫ്രീട്ടോണിറ്റി കോൺഗ്രസ് സംസ്ഥാന പ്രസിഡൻറുമായ ഡോ:കെ. എസ് മനോജ്, ജനറൽ സെക്രട്ടറി ടെൻസൺ ജോൺകുട്ടി, ട്രഷറർ സോളമൻ അറയ്ക്കൽ, വൈസ് പ്രസിഡണ്ട് പ്രിറ്റി തോമസ്, ജോ സെക്രട്ടറി സുജ അനിൽ, മുൻ പഞ്ചായത്ത് മെമ്പർ സി.എ ലിയോൺ, പി.ജെ വിൽസൺ എന്നിവർ സന്നിഹിതരായി.

സംസ്ഥാനത്ത് ചൂട് കൂടുന്നു; ഈ ജില്ലകളിൽ ഇന്ന് 38 °C വരെ താപനില ഉയരും

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 4 ദിവസത്തേക്ക് ഒരു ജില്ലയിലും ജാഗ്രതാ മുന്നറിയിപ്പുകൾ നൽകിയിട്ടില്ല.
 അതേസമയം വിവിധ ജില്ലകളിൽ ഇന്ന് സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.  

അടുത്ത മൂന്ന് മണിക്കൂറിൽ കാസറഗോഡ് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37°C വരെ ഉയരാൻ സാധ്യതയുണ്ട്. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 - 3°C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

സിനിമാ സമരത്തിൽ നിന്നും പിൻമാറണം: ഫിലിം ചേമ്പറിനോട് മന്ത്രി സജി ചെറിയാൻ.

സിനിമാ സമരത്തിൽ നിന്നും പിൻമാറണമെന്ന് ഫിലിം ചേംബറിനോട് മന്ത്രി സജി ചെറിയാന്‍. സമരവുമായി മുന്നോട്ട് പോകരുതെന്നും പ്രശ്ന വിഷയങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാമെന്നും മന്ത്രി സംഘടനയെ അറിയിച്ചു. തങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കുമെങ്കിൽ ചർച്ചയ്ക്ക് തയ്യാറാകാമെന്നാണ് ഫിലിം ചേമ്പറിന്‍റെ നിലപാട്.
സിനിമാ മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഫിലിം ചേംബറിന്‍റെ യോഗം ഇന്ന് കൊച്ചിയില്‍ നടക്കും. അതേസമയം നേരത്തെ അറിയിച്ചിരുന്ന സൂചനാ പണിമുടക്ക് മാര്‍ച്ച് 25 ന് മുന്‍പ് നടത്തുമെന്നും എമ്പുരാന്‍ സിനിമയുടെ റിലീസിന് തടസം ഉണ്ടാവില്ലെന്നും ഫിലിം ചേംബര്‍ അറിയിച്ചു. മാര്‍ച്ച് 27 നാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം എമ്പുരാൻ്റെ റിലീസ്. 

ജൂണ്‍ 1 മുതല്‍ സിനിമാ മേഖല സ്തംഭിപ്പിച്ചുകൊണ്ടുള്ള സമരം നടത്തുമെന്ന, നിര്‍മ്മാതാവ് സുരേഷ് കുമാറിന്‍റെ വാര്‍ത്താ സമ്മേളനത്തോടെയാണ് സിനിമാ മേഖലയിലെ അഭിപ്രായവ്യത്യാസങ്ങള്‍ പുകഞ്ഞ് തുടങ്ങിയത്. താരങ്ങളുടെ ഉയര്‍ന്ന പ്രതിഫലം ഉള്‍പ്പെടെ നിര്‍മ്മാതാക്കളെ പിന്നോട്ടടിക്കുകയാണെന്നും മലയാള സിനിമയുടെ കൊട്ടിഘോഷിക്കപ്പെട്ട 100 കോടി ക്ലബ്ബുകളും മറ്റും വാസ്തവ വിരുദ്ധമാണെന്നും സുരേഷ് കുമാര്‍ ആരോപിച്ചിരുന്നു. പ്രസ്തുത വാര്‍ത്താ സമ്മേളനത്തില്‍ മലയാള സിനിമകളുടെ വര്‍ധിച്ചുവരുന്ന ബജറ്റ് ഉദാഹരിക്കാനായി എമ്പുരാന്‍ സിനിമയുടെ ബജറ്റാണ് സുരേഷ് കുമാര്‍ ഉയര്‍ത്തിക്കാട്ടിയത്.

എന്നാല്‍ താന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ബജറ്റ് സുരേഷ് കുമാറിന് എങ്ങനെ അറിയാമെന്ന് ചോദിച്ചുകൊണ്ട് പരസ്യ വിമര്‍ശനവുമായി ആന്‍റണി പെരുമ്പാവൂര്‍ രംഗത്തെത്തിയിരുന്നു. ആന്‍റണിയെ പിന്തുണച്ച് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള താരങ്ങളും രംഗത്തെത്തി. രൂക്ഷമാവുന്ന തര്‍ക്കം പരിഹരിക്കാന്‍ ഫിലിം ചേംബര്‍ ആണ് മുന്നിട്ടിറങ്ങിയത്. പിന്നാലെ സുരേഷ് കുമാറിനെതിരായ പോസ്റ്റ് ആന്‍റണി പെരുമ്പാവൂര്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു. എമ്പുരാന്‍ തിയറ്റര്‍ വ്യവസായം കാത്തിരിക്കുന്ന ചിത്രമാണെന്നാണ് ഫിലിം ചേംബര്‍ പ്രസിഡന്‍റ് അറിയിച്ചത്.

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; കൃത്രിമ ശ്വാസം നൽകുന്നുവെന്ന് വത്തിക്കാൻ

88 കാരനായ ഫ്രാൻസിസ് മാർപാപ്പ ഇരട്ട ന്യുമോണിയയുമായി പോരാടിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ തിങ്കളാഴ്ച മാർപാപ്പയ്ക്ക് രണ്ട് തവണ ശ്വാസ തടസം അനുഭവപ്പെട്ടതായി വത്തിക്കാൻ അറിയിച്ചു.
ഫെബ്രുവരി 14 മുതൽ റോമിലെ ജെമെല്ലി ആശുപത്രിയിൽ കഴിയുന്ന മാർപാപ്പയ്ക്ക് ശ്വസനം എളുപ്പമാക്കുന്നതിനായി വീണ്ടും നൽകിവരികയാണെന്ന് വത്തിക്കാൻ അറിയിച്ചു.

"ഇന്ന്, പരിശുദ്ധ പിതാവിന് എൻഡോബ്രോങ്കിയൽ മ്യൂക്കസിൻ്റെ ഗണ്യമായ ശേഖരണം മൂലമുണ്ടായ രണ്ട് അക്യൂട്ട് റെസ്പിറേറ്ററി അപ്രാപ്തി അനുഭവപ്പെട്ടു." വത്തിക്കാൻ പുറത്തിറക്കിയ ഏറ്റവും പുതിയ മെഡിക്കൽ അപ്‌ഡേറ്റിൽ പറഞ്ഞു.
ഫ്രാൻസിസ് മാർപാപ്പയ്ക്കും ആസ്ത്മ ആക്രമണത്തിന് സമാനമായ ഒരു ബ്രോങ്കോസ്പാസ്ം അനുഭവപ്പെട്ടു. അദ്ദേഹത്തിൻ്റെ ശ്വസന മാർഗങ്ങൾ പരിശോധിക്കാൻ ഡോക്ടർമാർക്ക് രണ്ട് ബ്രോങ്കോസ്കോപ്പി നടപടിക്രമങ്ങൾ നടത്തേണ്ടി വന്നു.

എന്നിരുന്നാലും, തിങ്കളാഴ്ച ഫ്രാൻസിസ് മാർപാപ്പയുടെ രക്തപരിശോധന സ്ഥിരതയുള്ളതായി തുടരുന്നുവെന്ന്, പോപ്പിന്റെ ആരോഗ്യത്തെക്കുറിച്ച് ചർച്ച ചെയ്യാൻ അധികാരമില്ലാത്തതിനാൽ പേര് വെളിപ്പെടുത്താത്ത ഒരു വത്തിക്കാൻ ഉദ്യോഗസ്ഥൻ പറഞ്ഞു.

അണുബാധയ്‌ക്കെതിരെ പോരാടുന്നതിൽ പോപ്പിന്റെ ശരീരത്തിന്റെ സാധാരണ പ്രതികരണത്തിന്റെ ഭാഗമാണ് ശ്വസന എപ്പിസോഡ് എന്ന് അദ്ദേഹത്തിന്റെ ഡോക്ടർമാർ വിശ്വസിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

വെള്ളിയാഴ്ചയുണ്ടായ ബ്രോങ്കോസ്പാസത്തിന് ശേഷം വാരാന്ത്യത്തിൽ ഫ്രാൻസിസ് മാർപാപ്പയുടെ അവസ്ഥയെക്കുറിച്ച് താരതമ്യേന ശുഭാപ്തിവിശ്വാസമുള്ള പ്രസ്താവനകൾ ഉണ്ടായിരുന്നു.

മുമ്പത്തെ എപ്പിസോഡിന് ശേഷം പോണ്ടിഫിന് വെന്റിലേഷൻ ലഭിച്ചു, പക്ഷേ ഞായറാഴ്ച മൂക്കിനടിയിൽ സ്ഥാപിച്ചിരുന്ന ഒരു ചെറിയ ട്യൂബിൽ നിന്ന് ഓക്സിജൻ സ്വീകരിക്കുന്നതിലേക്ക് മാറി.

ആശുപത്രിയിൽ പ്രവേശിച്ചതിനുശേഷം ഫ്രാൻസിസ് മാർപാപ്പ പൊതുജനങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല, 2013 മാർച്ചിൽ മാർപ്പാപ്പ സ്ഥാനം ഏറ്റെടുത്തതിനുശേഷം അദ്ദേഹം ഏറ്റവും കൂടുതൽ കാലം പ്രത്യക്ഷപ്പെട്ടത് ഇവിടെയാണ്, അദ്ദേഹത്തിന്റെ ചികിത്സ എത്ര കാലം നീണ്ടുനിൽക്കുമെന്ന് ഡോക്ടർമാർ പറഞ്ഞിട്ടില്ല.

കഴിഞ്ഞ രണ്ട് വർഷമായി അദ്ദേഹത്തിന് നിരവധി ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്, കൂടാതെ ചെറുപ്പത്തിൽ പ്ലൂറിസി ബാധിച്ച് ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്തതിനാൽ ശ്വാസകോശ അണുബാധയ്ക്ക് സാധ്യതയുണ്ട്.

ആഴക്കടൽ ധാതു ഖനനം: ഉപേക്ഷിക്കണമെന്ന സംയുക്ത പ്രമേയം മുഖ്യമന്ത്രി സഭയിൽ അവതരിപ്പിക്കും.

ആഴക്കടൽ ധാതു ഖനനം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെടുന്ന സംയുക്ത പ്രമേയം സർക്കാർ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. കേരളതീരത്തെ ആഴക്കടൽ ധാതു മണൽ ഖനനവുമായി ബന്ധപ്പെട്ട നിയമഭേദഗതിയും തുടർ നടപടികളും ഉപേക്ഷിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നതാണ് പ്രമേയം. മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയിൽ അവതരിപ്പിക്കുക. പ്രതിപക്ഷം പ്രമേയത്തെ പിന്തുണച്ചേക്കും എന്നാണ് സൂചന.
സ്വകാര്യ മേഖലയ്ക്ക് ആഴക്കടൽ ഖനനം അനുവദിക്കുന്നതിലൂടെ തന്ത്രപ്രധാന ധാതുക്കൾ സ്വകാര്യ വ്യക്തികളുടെ കൈകളിലെത്തുമെന്നും അതു രാജ്യസുരക്ഷയെ ബാധിച്ചേക്കുമെന്നും സർക്കാരിന് ആശങ്കയുണ്ട്. രാജ്യത്തിനു വിദേശ നാണ്യം നേടിത്തരുന്ന മേഖലയിൽ പണിയെടുക്കുന്ന ലക്ഷക്കണക്കിനു മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാർഗത്തെയും പുതിയ കേന്ദ്ര നിയമം പ്രതികൂലമായി ബാധിക്കുമെന്നും പ്രമേയം ചൂണ്ടിക്കാണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സംസ്ഥാനത്തിൻ്റെ തീരങ്ങളിൽ ആഴക്കടൽ ഖനനം ആരംഭിക്കാനുള്ള കേന്ദ്രത്തിൻ്റെ നീക്കം ഒരു കാരണവശാലും അനുവദിക്കാൻ കഴിയില്ലെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ നേരത്തെ നിയമസഭയിൽ പറഞ്ഞിരുന്നു. സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി സമൂഹത്തിൻ്റെ ആശങ്ക കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.
2002 ലെ ഓഫ്‌ഷോർ ഏരിയാസ് മിനറൽ (ഡെവലപ്‌മെന്റ് ആൻഡ് റെഗുലേഷൻ) ആക്ടിലെ മാനദണ്ഡങ്ങളും കഴിഞ്ഞ വർഷം അതിൽ വരുത്തിയ ഭേദഗതികളും സംസ്ഥാനങ്ങളുടെ താൽപ്പര്യങ്ങൾക്ക് അനുസൃതമല്ലെന്ന് അദ്ദേഹം പറഞ്ഞു. എൽഡിഎഫ് സർക്കാർ ഈ വിഷയത്തിൽ മത്സ്യത്തൊഴിലാളി സമൂഹത്തോടൊപ്പം ശക്തമായി നിലകൊള്ളുന്നുവെന്നും പ്രതിപക്ഷമായ കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് അവരുടെ രാഷ്ട്രീയ വ്യത്യാസങ്ങൾ ഉപേക്ഷിച്ച് നിർദ്ദിഷ്ട ആഴക്കടൽ ഖനനത്തിനെതിരായ പ്രക്ഷോഭത്തിൽ പങ്കുചേരണമെന്നും ഫിഷറീസ് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ പറഞ്ഞു.

കഴിഞ്ഞ ദിവസം ലഹരി വിഷയവുമായി ബന്ധപ്പെട്ട് അടിയന്തരപ്രമേയം പ്രതിപക്ഷം സഭയിൽ അവതരിപ്പിച്ചിരുന്നു.സഭനിർത്തിവെച്ച് വിഷയം ചർച്ച ചെയ്യാൻ സർക്കാർ തയ്യറാവുകയായിരുന്നു. സംസ്ഥാനത്തെ കോളേജുകളിൽ റാഗിംഗ് വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ നിലവിലെ നിയമം ഭേദഗതി ചെയ്യണമെന്ന ആവശ്യം ശ്രദ്ധ ക്ഷണിക്കൽ ആയി സഭയിൽ എത്തും. വ്യവസായ സംരംഭങ്ങളുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക് ചോദ്യോത്തരവേളയിൽ മന്ത്രി പി രാജീവ് മറുപടി നൽകും.

അതേസമയം ആശാവർക്കർമാരുടെ സമര വിഷയം ഇന്ന് പ്രതിപക്ഷം നിയമസഭയിൽ ഉന്നയിക്കും. അടിയന്തര പ്രമേയത്തിന് രാഹുൽ മാങ്കൂട്ടത്തിൽ നോട്ടീസ് നൽകിയിട്ടുണ്ട്. സിപിഎം സംസ്ഥാന സമ്മേളനം നടക്കുന്നതിനാൽ ഇന്ന് പിരിയുന്ന സഭാ സമ്മേളനം ഇനി തിങ്കളാഴ്ചയാണ് വീണ്ടും ചേരുക.