BREAKING NEWS
National News

728x90

header-ad

468x60

header-ad

മാരക രാസലഹരിയുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പോലീസ് അറസ്റ് ചൈയ്തു.


ആലപ്പുഴ കുതിരപ്പന്തി ലോക്കൽകമ്മിറ്റിയുടെ കീഴിലുള്ള സ്റ്റേഡിയം കിഴക്ക് ബ്രാഞ്ച് സെക്രട്ടറിയായ വിഘ്നേഷിനെയാണ് 0.24 ഗ്രാം എംഡിഎംഎയും രണ്ട് സിറിഞ്ചുകളുമായി പോലീസ് പിടികൂടിയത്.
ഹരിപ്പാട് നിന്നും എംഡിഎംഎ ഉപയോഗിച്ചതിന് പിടികൂടിയ ആളുകളിൽ നിന്നുമാണ് വിഘ്നേഷ് ഇതിന്റെ കണ്ണിയാണെന്നുള്ള വിവരം പോലീസിന് ലഭിച്ചത്.

പോലീസ് കേസ് എടുത്തുവെങ്കിലും വിവരങ്ങൾ മാധ്യമങ്ങളിൽ നിന്നും മറച്ചു വയ്ക്കുകയായിരുന്നു. ശക്തമായ രാഷ്ട്രീയ ഇടപെടലുകളിൽ ഈ വിഷയം പൊതു ജനത്തിന് അറിയാനുള്ള സാഹചര്യം ഒഴിവാക്കാൻ നഗരത്തിലെ ലഹരി കടത്ത് സംഘം ഇടപെട്ടതായി ആരോപണം ഉയർന്നിരുന്നു.

മാർച്ച് രണ്ടിന് എഫ്ഐആർ രജിസ്റർ ചെയ്തു കേസിന്റെ വിവരം മാധ്യമങ്ങൾ ഉൾപ്പെടെ പുറംലോകം അറിഞ്ഞത് മാർച്ച് ഏഴിന് മാത്രമാണ് 

ഇന്നലെ പാർട്ടി ഏരിയാ കമ്മിറ്റിയുടെ നിർദേശം അനുസരിച്ചാണ് ബ്രാഞ്ച് സെക്രട്ടറിയായ വിഘ്നേഷിനെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കം ചൈയ്തത്.

പാർട്ടി കമ്മിറ്റി കൂടിയപ്പോൾ മാത്രമാണ് പാർട്ടിയിലെ ചിലർ ഈ വിഷയം അറിഞ്ഞതും. വിഭാഗീയതയുടെ പശ്ചാത്തലത്തിൽ എതിർ പക്ഷത്തിന് കിട്ടിയ ആയുധം പാർട്ടി നടപടി നേരിട്ട് പുറത്താക്കിയ നേതാവിന്റെ ശ്രദ്ധയിലും പെട്ടത്.

അതേത്തുടർന്ന് പാർട്ടി അംഗമായ ചിലർ മാധ്യമങ്ങളെ വിവരം അറിയിക്കുകയായിരുന്നു.

പ്രദേശത്ത് വർധിച്ചു വരുന്ന മയക്കുമരുന്ന് ഉപയോഗത്തിന്റെ കണ്ണികളെക്കുറിച്ച് പലർക്കും അറിയാമെങ്കിലും തുറന്നു പറയാൻ പലരും ഭയപ്പെടുന്ന സ്ഥിതിയാണ്.

ഈ വിഷയത്തിൽ ഇടപെട്ട ലോക്കൽ നേതാക്കളുടെ ഗുണ്ടാ പ്രവർത്തനങ്ങൾ പലപ്പോഴും ലഹരിക്കെതിരെ ഉയർന്ന ശബ്ദങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് പ്രദേശത്തെ ജനങ്ങൾക്ക് അറിയാവുന്നതാണ്.

സിപിഎമ്മിലെ വിഭാഗീയതയുടെ ഭാഗമായി 
ഈ വിഷയം സോഷ്യൽ മീഡിയകളിലുടെ പരമാവധി പ്രചരിപ്പിക്കുകയാണ് ഒരു വിഭാഗം പാർട്ടി പ്രവർത്തകർ.
« PREV
NEXT »

Facebook Comments APPID