ലഹരിക്കെതിരെ ശക്തമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും ലഹരി വിരുദ്ധ കൺ ട്രോൾറൂം ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ കീഴിൽ പ്രവർത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.
87,702 കേസുകൾ ഈ സർക്കാരിൻ്റെ കാലത്ത് രജിസ്റ്റർ ചെയ്തെന്നും. മയക്കു മരുന്ന് കേസിലെ ശിക്ഷാ നിരക്ക് കേരളത്തിൽ കൂടുതലാണെന്നും. കേരളത്തിലെ എൻഫോഴ്സ്മെന്റ് ഏജൻസികൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. 5 സ്റ്റാർ ഹോട്ടലുകൾ കേരളത്തിൽ വരുന്നത് മദ്യവ്യാപനമായി കാണരുതെന്നും അത് നാടിൻ്റെ പ്രത്യേകതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൽ ലഹരി തടയുന്നതിൽ സർക്കാരിന് വീഴ്ചയുണ്ടായെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേരളത്തിലെ എക്സൈസ് വകുപ്പിന് ആവശ്യത്തിന് വാഹനം പോലും ഇല്ലാത്ത സ്ഥിതിയാണുള്ളതെന്നും പ്രതികൾക്ക് രാഷ്ട്രീയ സംരക്ഷണം നൽകരുതെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. നിയമസഭയിലെ ചർച്ചയിൽ മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പരാമർശത്തിൽ മുഖ്യമന്ത്രി ക്ഷുഭിതനായി. മിസ്റ്റർ സിഎം എന്നാണ് ചെന്നിത്തല വിളിച്ചതെന്നും. അതിലെന്താണ് തെറ്റെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.
No comments
Post a Comment