BREAKING NEWS
National News

728x90

header-ad

468x60

header-ad

ഇടുക്കിയില്‍ ഇറങ്ങിയ കടുവയ്ക്ക് പരുക്ക് സംഭവിച്ചത് കുരുക്കില്‍ വീണതിനാലെന്ന് സംശയം; എരുമേലി റേഞ്ച് ഓഫീസര്‍

ഇടുക്കി വണ്ടിപ്പെരിയാർ ഗ്രാമ്ബിയില്‍ ഇറങ്ങിയ കടുവയ്ക്ക് പരുക്ക് സംഭവിച്ചത് കുരുക്കില്‍ വീണത് മൂലമാണെന്ന് എരുമേലി റേഞ്ച് ഓഫീസർ കെ ഹരിലാല്‍.
കടുവ നിലവില്‍ തീർത്തും അവശനായെന്നും അദ്ദേഹം പറഞ്ഞു. വെറ്റിനറി ഡോക്ടർ നേരിട്ട് എത്തി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ടു ദിവസത്തിനുള്ളില്‍ കൂട്ടില്‍ കയറി ഇല്ലെങ്കില്‍ മയക്കു വെടി വെക്കുന്ന കാര്യം ആലോചനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. വണ്ടിപ്പെരിയാർ ഗ്രാംബി എസ്റ്റേറ്റ് ആറാം നമ്ബർ ഫാക്ടറിക്ക് സമീപമായിരുന്നു കുറച്ച്‌ ദിവസങ്ങള്‍ക്ക് മുൻപ് കടുവയിറങ്ങിയത്.

ജനവാസ മേഖലയോട് ചേർന്ന പ്രദേശത്ത് നാട്ടുകാരാണ് കടുവയെ കണ്ടെത്തിയത്. ഒരു മണിക്കൂറോളം കടുവ പ്രദേശത്തുണ്ടായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. പിന്നാലെ കടുവയെ കണ്ട വിവരം നാട്ടുകാർ വനംവകുപ്പില്‍ അറിയിച്ചിരുന്നു, എന്നാല്‍ വനംവകുപ്പ് എത്തുന്നതിന് മുൻപ് കടുവ കാടുകയറി.
« PREV
NEXT »

Facebook Comments APPID