BREAKING NEWS
National News

728x90

header-ad

468x60

header-ad

അലമാരിയില്‍ കഞ്ചാവ്; മേശപ്പുറത്ത് മദ്യക്കുപ്പികളും കോണ്ടവും:കളമശേരി കോളജ് ഹോസ്റ്റലില്‍ പൊലീസ് റെയ്ഡ്

കളമശേരി സര്‍ക്കാര്‍ പോളിടെക്നിക്കിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങള്‍.
ഹോസ്റ്റലിലെ അലമാരയില്‍ നിന്ന് രണ്ടു കിലോ കഞ്ചാവ് പിടികൂടിയതിന് പിന്നാലെ വിദ്യാര്‍ഥികളുടെ മേശയില്‍ നിന്ന് മദ്യക്കുപ്പികള്‍, സിഗരറ്റ്, കോണ്ടം, കഞ്ചാവ് തൂക്കിവില്‍ക്കുന്നതിനുള്ള ത്രാസ് എന്നിവയാണ് പിടിച്ചെടുത്തത്. മിന്നല്‍ പരിശോധനയില്‍ മൂന്ന് വിദ്യാര്‍ഥികള്‍ അറസ്റ്റിലായി. സംസ്ഥാനത്തെ കോളജുകള്‍ കേന്ദ്രീകരിച്ച്‌ വന്‍ ലഹരി വില്‍പന നടക്കുന്നുണ്ടെന്ന ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യമാണ് പൊലീസ് പരിശോധനയിലൂടെ പുറത്തുവരുന്നത്.

റെയ്ഡിനായി ഡാന്‍സാഫ് സംഘം ഹോസ്റ്റലില്‍ എത്തുമ്ബോള്‍ വിദ്യാര്‍ത്ഥികള്‍ കഞ്ചാവ് അളന്ന് തൂക്കി ചെറിയ പായ്ക്കറ്റുകളിലേക്ക് മാറ്റുകയായിരുന്നു. ലഹരി വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നതിന് പിന്നില്‍ ആരാണ് എന്നതു സംബന്ധിച്ച്‌ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എത്തിയ പൊലീസ് ഇന്നലെ രാത്രി 10.30 നാണ് മിന്നല്‍ പരിശോധന ആരംഭിച്ചത്. രണ്ടുദിവസം മുന്‍പ് പ്രദേശത്ത് നിന്ന് ഒരു വിദ്യാര്‍ഥിയെ കഞ്ചാവുമായി പൊലീസ് പിടികൂടിയിരുന്നു. തുടര്‍ന്നാണ് ഹോളി ലക്ഷ്യമിട്ട് വന്‍തോതില്‍ കഞ്ചാവ് ഹോസ്റ്റലില്‍ എത്തിയിട്ടുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചത്.
രണ്ടു മുറികളില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. കഞ്ചാവിനൊപ്പം കഞ്ചാവ് തൂക്കിവില്‍ക്കുന്നതിനുള്ള ത്രാസ് അടക്കമുള്ളവയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇതിനു പുറമേ മദ്യക്കുപ്പികള്‍, കോണ്ടം എന്നിവയും പിടിച്ചെടുത്തു. പൊലീസ് എത്തിയതിന് പിന്നാലെ ഹോസ്റ്റലിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ ഇറങ്ങിയോടി. ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ചതിന് പിന്നില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ ഉണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

പോളിടെക്നിക് പ്രവര്‍ത്തിക്കുന്ന എച്ച്‌എംടി ജംഗ്ഷ്നിലും പരിസര പ്രദേശങ്ങളിലുമായി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ട്. ഇവിടെയുള്ള വിദ്യാര്‍ഥികളെയും ലക്ഷ്യമിട്ടാണോ ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ചത് എന്നടക്കം പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.
« PREV
NEXT »

Facebook Comments APPID