അഖിൽ ഒ.വി എന്ന ഫെയ്സ്ബുക്ക് പേജിലാണ് ജി സുധാകരന് ഉപദേശവുമായി യുവ സഖാവിന്റെ പ്രവേശനം.
സഖാവ് ജി സുധാകരന്റെ സഹോദരൻ ജി.ഭുവനചന്ദ്രനെ കോൺഗ്രസുകാർ കൊലപ്പെടുത്തിയ കഥയാണ് ഫെയ്സ്ബുക്ക് പോസ്റ്റിന് ആധാരം.
കേരള പ്രദേശ് കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്തതിനെ വിമർശിച്ച ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ തുടങ്ങുന്നു
KPCC യുടെ പരിപാടിക്ക് ഇറങ്ങുമ്പോൾ സാർ ഒന്ന് വീട്ടിലെ ചുവരിലേക്ക് തിരിഞ്ഞു നോക്കണമായിരുന്നു. അവിടെ മാലയിട്ട് തൂക്കിയ ഒരു ഫോട്ടോ കാണാം സ: ജി ഭൂവനേശ്വരന്റെത്. കോൺഗ്രസിന്റെ കുട്ടി ക്രിമിനൽ സംഘം തലങ്ങും വിലങ്ങും വെട്ടി കൊലപ്പെടുത്തിതാണ് സാർ ഭൂവനേശ്വരനെ.
ഒരു നേരത്തേക്കെങ്കിലും സാറിനു ആ ചുടു രക്തത്തെ മറക്കാൻ കഴിഞ്ഞിരിക്കുന്നു. ഇനി മുതൽ സാർ മനോരമയുടെ സീമന്ത പുത്രനാകും..ചാനലുകളുടെ ലൈവുകളിൽ മിന്നി തിളങ്ങി നിൽക്കാം കാരണം CPIM നെതിരെ കിട്ടുന്ന അവസരങ്ങൾക്കൊക്കെ നിലവിൽ നല്ല ഡിമാൻഡ് ആണ് കേരളത്തിൽ . അത് ചരിത്രത്തിലും അങ്ങനെയാണ്. പക്ഷെ ആ ഡിമാണ്ടുകൾ പൊടുന്നനെ ആർക്കും വേണ്ടാത്തവരരായി മാറുന്നതും ചരിത്രമാണ്... കെ ആർ ഗൗരി, എം വി ആർ, സിന്ധു ജോയി, സെൽവരാജ്, അൻവറിൽ എത്തി നിൽക്കുന്ന ചരിത്രം.
ആരോടാണ് സാർ നിങ്ങളീ ചക്കളത്തി പോരാട്ടം നടത്തുന്നത്. നിങ്ങളെ ജീവിത കാലം മുഴുവൻ MLA ആക്കിയ പാർട്ടിയോടോ? രണ്ട് തവണ മന്ത്രി ആക്കിയ പാർട്ടിയോടോ? വേരോടെ അറുത്തു വീണ കോൺഗ്രസിന് കുറച്ചു നേരെത്തെക്കെങ്കിലും ജീവൻ കൊടുക്കാൻ താങ്കൾ ആരാണ് സാർ? താങ്കളെ ജി സുധാകരൻ ആക്കിയ പാർടിയെയും, കേരളത്തെയും മുചൂടും നശിപ്പിക്കാൻ തക്കം പാർത്തിരിക്കുന്ന ബിജെപി ക്കൊപ്പം ചേർന്ന് നിൽക്കുന്ന കോൺഗ്രസിനുള്ള വടി കൊടുത്തപ്പോൾ താങ്കളുടെ മൂല്യം ഉയർന്നെന്ന് സാറിനു തോന്നുന്നുണ്ടോ? നല്ല കമ്മ്യൂണിസ്റ്റ് ആയി എന്ന് സാറിനു തോന്നുന്നുണ്ടോ? പാർട്ടി അല്ല സാറാണ് ശരി എന്ന് സാറിനു തോന്നുന്നുണ്ടോ? ഉണ്ടെങ്കിൽ സാറിനു തെറ്റി സാർ. ധീരജ് എന്ന കുഞ്ഞിന്റെ നെഞ്ചിൽ കഠാര കുത്തിയിറക്കിയപ്പോൾ ഇരന്നു വാങ്ങിയ മരണം എന്ന് കുരച്ചു നടന്നവൻ നടത്തുന്ന പരിപാടിയിൽ പോയി വീമ്പു പറയാൻ താങ്കൾക്ക് ലജ്ജയില്ലേ സാർ? സാർ ശരി അല്ല സാർ!!
സാറിനെ വല്ല്യ മന്ത്രിയും MLA യുമൊക്കെ ആക്കിയത് പുന്നപ്രവയലാർ സമരത്തിൽ പങ്കെടുത്തത്തിനു അല്ല സാർ പുന്നപ്രയിലും വയലാറിലും രക്തം ചീന്തിയവർ പടുത്തുയർത്തിയ പാർട്ടിയിലെ കേവലം ഒരു കേഡർ ആയത് കൊണ്ട് മാത്രമാണ് സാർ. ഒരു കമ്മിറ്റിയിൽ നിന്നും മാറിയാൽ കമ്മ്യൂണിസ്റ്റ് മൂല്യമൊക്കെ വലിയ ചുടുകാട്ടിൽ കത്തിച്ചു കളയാൻ ഉള്ളതാണോ സാർ. നേതൃത്വത്തിലിരിക്കുമ്പോൾ മാർക്സിസ്റ്റ് ലെനിനിസ്റ്റ് സംഘടനയെ കുറിച്ച് എത്ര തവണ സാർ വാചാലനായിട്ടുണ്ടാകും അത് നേതൃത്വത്തിലിരിക്കുമ്പോൾ മാത്രം മതി എന്നാണോ? അതൊക്കെ കേട്ടു നിന്ന എത്ര നിഷ്കളങ്കർ ഇപ്പോൾ താങ്കളെ നോക്കി ചിരിക്കുന്നുണ്ടാകും. തൽക്കാലം ആ ചിരികളുടെ കൂടെ കൂടാനെ നിവൃത്തിയുള്ളൂ സാർ. ഏതായാലും താങ്കൾക്ക് ഒരു ഭാഗ്യം ലഭിച്ചു അതിൽ സാറിനു സന്തോഷിക്കാൻ വകയുണ്ട്. അതൊരു ചരിത്രപരമായ ഭാഗ്യമാണ്. AKG രോഗശയ്യയിൽ കിടക്കുമ്പോഴും കോൺഗ്രസുകാർ വിളിച്ചത് കാലൻ വന്നു വിളിച്ചാലും പോവാത്തതെന്തേ കോവാലാ എന്നാണ്.! സാധാരണ മരിച്ചു കഴിഞ്ഞാൽ മാത്രമേ മനോരമയും കോൺഗ്രസും കമ്മ്യൂണിസ്റ്റ് നേതാക്കളെ പ്രശംസിക്കാറുള്ളു സാറിനു അത് നേരത്തെ ലഭിച്ചു. പക്ഷെ അതിനു മുമ്പ് ജി സുധാകാരനിലെ കമ്മ്യൂണിസ്റ്റ് സഖാക്കളുടെ മനസുകളിൽ അകാല ചരമം പ്രാപിക്കും എന്നാണ് തോന്നുന്നത്. സഖാവ് ഭുവനേശ്വരന്റെ പാർട്ടിയുടെ വിരുദ്ധ സംഘത്തിന്റെ ഒപ്പം കൂടി സാർ ഒരുപാട് നല്ല പിള്ള ചമഞ്ഞു.
പുച്ഛമാണ് സാർ പരമ പുച്ഛം
കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിന്റെ ആദർശ മുഖം സാധാരണക്കാരായ തൊഴിലാളികളുടെ ഇടയിൽ ജനകീയ മുഖം സൃഷ്ടിച്ച ജി സുധാകരൻ എന്ന കറതീർന്ന സഖാവിനെ പാഠം പഠിപ്പിക്കാൻ ഇനിയും ആരൊക്കെ വരുമോയെന്ന് കണ്ടറിയണം
No comments
Post a Comment