BREAKING NEWS
National News

728x90

header-ad

468x60

header-ad

സ്വര്‍ണവില കൂടി, റെക്കോഡിന് തൊട്ടരികെ.

സ്വർണത്തിന് ഇന്ന് ഗ്രാമിന് 45 രൂപയും പവന് 360 രൂപയും വർധിച്ചു. ഗ്രാമിന് 8,065രൂപയും പവന് 64,520 രൂപയുമാണ് ഇന്നത്തെ വില.
ഇതോടെ എക്കാലത്തെയും റെക്കോഡ് വിലയായ 64,600 രൂപയുടെ തൊട്ടരികിലേക്ക് സ്വർണവില ഉയർന്നു.
ഇന്നലെ ഗ്രാമിന് 30രൂപയും പവന് 240 രൂപയും കുറഞ്ഞിരുന്നു. ഗ്രാമിന് 8,020 രൂപയും പവന് 64,160 രൂപയുമായിരുന്നു ഇന്നലത്തെ വില. മാർച്ച്‌ അഞ്ചിന് 64,520 രൂപയായിരുന്നു. തുടർന്നുള്ള ദിവസങ്ങള്‍ വില ഇടിഞ്ഞതിന് ശേഷം ശനി, തിങ്കള്‍ ദിവസങ്ങളില്‍ വില വർധിച്ചിരുന്നു.

അതിനിടെ, ഏറെ നാളായി വ്യത്യസ്ത വില പ്രഖ്യാപിച്ചിരുന്ന ഇരുവിഭാഗം സ്വർണവ്യാപാരി സംഘടനകളും ഇന്നും ഒരേവിലയാണ് നിശ്ചയിച്ചത്. കഴിഞ്ഞ മൂന്നുദിവസമായി ഒരേ വില തന്നെയാണ് ഇരുവിഭാഗവും പ്രഖ്യാപിച്ചത്. കേരളത്തിലെ സ്വർണ വ്യാപാരികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഓള്‍ കേരള ഗോള്‍ഡ് ആൻഡ് സില്‍വർ മർച്ചന്റ്സ് അസോസിയേഷൻ (AKGSMA) തെറ്റിപ്പിരിഞ്ഞ് രണ്ട് വിഭാഗമായതോടെയാണ് ദിവസവും വ്യത്യസ്ത വില പ്രഖ്യാപിച്ചു തുടങ്ങിയത്. എസ്. അബ്ദുല്‍ നാസർ, സുരേന്ദ്രൻ കൊടുവള്ളി എന്നിവർ നേതൃത്വം നല്‍കുന്ന സംഘടനയും ബി. ഗോവിന്ദൻ ചെയർമാനും ജസ്റ്റിൻ പാലത്ര പ്രസിഡന്റുമായുള്ള സംഘടനയുമാണ് നിലവിലുള്ളത്. ഇരുവരും ഓള്‍ കേരള ഗോള്‍ഡ് ആൻഡ് സില്‍വർ മർച്ചന്റ്സ് അസോസിയേഷൻ എന്ന പേര് തന്നെയാണ് ഉപയോഗിക്കുന്നത്. ഇതുസംബന്ധിച്ച അവകാശവാദം കോടതിയുടെ പരിഗണനയിലാണ്.
« PREV
NEXT »

Facebook Comments APPID