വണ്‍പ്ലസ് പാഡ് 2 പ്രോ (OnePlus Pad 2 Pro ) ഉടൻ വിപണിയിലെത്തുമെന്നാണ് റിപ്പോർട്ടുകള്‍. 13.2 ഇഞ്ചിന്റെ 144 ഹെർട്‌സ് റിഫ്രഷ് റേറ്റുള്ള 3.4K റെസല്യൂഷനോടുകൂടിയ എല്‍സിഡി സ്‌ക്രീൻ വണ്‍പ്ലസ് പാഡ് 2 പ്രോയിയുടെ എറ്റവും പ്രധാന പ്രത്യേകത. 600 നിറ്റ്സ് വരെ ബ്രൈറ്റ്നെസും ലഭിക്കും. 3.4 കെ റസലൂഷനുള്ള ഡിസ്പ്ലേയ്ക്ക് ഡോള്‍ബി വിഷൻ പിന്തുണയുണ്ട്. 30 ഹെർട്‌സ്, 48 ഹെർട്സ്, 50 ഹെർട്സ്, 60 ഹെർട്സ്, 90 ഹെർട്സ്, 120 ഹെർട്സ്, 144 ഹെർട്‌സ് എന്നിങ്ങനെ റിഫ്രഷ്റേറ്റ് മാറ്റാനാവും.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഓക്സിജൻ ഒഎസിലാണ് ടാബിന്റെ പ്രവർത്തനം. ടെക്സ്ചേർഡ് ഫിനിഷോടുകൂടിയ മെറ്റല്‍ യുണിബോഡിയാണ് വണ്‍പ്ലസ് ടാബ് 2 പ്രോക്ക് നല്‍കാൻ സാധ്യത. അഡ്രിനോ 750 ജിപിയു ആണിതില്‍ നല്‍കിയിട്ടുള്ളത്. 10000 എംഎഎച്ച് ബാറ്ററിയില്‍ 40 ദിവസത്തോളം സ്റ്റാന്റ്ബൈ മോഡില്‍ ചാർജ് നില്‍ക്കുമെന്നാണ് കമ്ബനിയുടെ വാഗ്ദാനം.
കൂടുതല്‍ ശക്തമായ ബാസ് എഫക്‌ട് മികച്ച ശബ്ദ പ്രകടനവും മികച്ച സ്റ്റീറിയോ ഓഡിയോയും നല്‍കാനായി ആറ് സ്പീക്കറുകളും നല്‍കിയിട്ടുണ്ട്. 10000 mAh ബാറ്ററിക്ക് 67W SUPERVOOC ഫാസ്റ്റ് ചാർജിംഗ് നല്‍കിയതിനാല്‍ 80 മിനിറ്റില്‍ ടാബ് പൂർണ്ണമായി ചാർജ് ചെയ്യാമെന്ന് കമ്ബനി പറയുന്നു. വണ്‍പ്ലസ് സ്റ്റൈലോ 2 എന്ന റ്റൈലസ് പെൻ ടാബില്‍ എഴുതുന്നതിനും വരയ്ക്കുന്നതിനുമായി ഉപയോഗിക്കാം.
കൂടാതെ വണ്‍പ്ലസ് സ്മാർട്ട് കീബോർഡും ഇതില്‍ ഉപയോഗിക്കാവുന്നതാണ്. 13 എംപി റിയർ ക്യാമറയയും 8 എംപി മുൻ ക്യാമറയും വണ്‍പ്ലസ് പാഡ് 2 പ്രോയിലും പ്രതീക്ഷിക്കുന്നുണ്ട്. രണ്ട് ക്യാമറകളിലും ഇലക്‌ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷൻ സൗകര്യമുണ്ട്. ഫേസ് അണ്‍ലോക്ക് ലഭ്യമാണ്.
വൈഫൈ ഓപ്ഷൻ മാത്രമാണ് ഇതിനുള്ളത്. ചാർജ് ചെയ്യുന്നതിനും ഓഡിയോ ഡിവൈസുകള്‍ക്കും വേണ്ടി ടൈപ്പ് സി പോർട്ട് നല്‍കാനാണ് സാധ്യത. ഫോട്ടോകളില്‍ നിന്നും ആവശ്യമില്ലാത്ത വസ്തുക്കളെ നീക്കം ചെയ്യാൻ AI Eraser 2.0 സവിശേഷതകളുണ്ട്. സ്റ്റിക്കർ ഉണ്ടാക്കാൻ സ്മാർട്ട് കട്ടൗട്ട്, എഐ സമ്മറി ആന്റ് എഐ റൈറ്റർ പോലുള്ള ഫീച്ചറുകളുള്ള എഐ ടൂള്‍ബോക്‌സുകളും വണ്‍പ്ലസ് ടാബ് 2 പ്രോയില്‍ ഉണ്ടാകുമെന്ാണ് ടെക് വിദഗ്ദരുടെ അഭിപ്രായം.
16 ജിബി വരെ LPDDR5X റാമും 1TB വരെ UFS 4.0 ഇന്റേണല്‍ സ്റ്റോറേജും വണ്‍പ്ലസ് പാഡ് 2 പ്രോ വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അലുമിനിയം യുണിബോഡി സീംലെസ് ഡിസൈൻ ദീർഘകാല സ്ഥിരതയും നല്‍കുന്നു. അനോഡൈസേഷൻ, സ്‌ക്രാച്ച്-ഫ്രീ സവിശേഷത ഉറപ്പാക്കുന്നു. സ്‌നാപ് ഡ്രാഗണ്‍ 8 ജെൻ 3 പ്രോസസർ ഏറ്റവും വേഗത്തിലുള്ള പെർഫോമെൻസ് ഉറപ്പാക്കും.
ക്വാല്‍കോം അഡ്രനോ ജിപിയു പുതുക്കിയതോടെ 25% വേഗതയുള്ള ഗ്രാഫിക്‌സ് റൻഡറിംഗും 25% മെച്ചപ്പെട്ട GPU പവർ എഫിഷ്യൻസി കൂടി ലഭിക്കുന്നുണ്ട്. വണ്‍പ്ലസ് പാഡ് 2 പ്രോയില്‍ ഗെയിമിംഗും സ്ട്രീമിങ്ങും മെച്ചപ്പെടുമെന്നുമാണ് ടെക് വിദഗ്ദരുടെ വിലയിരുത്തല്‍. ഫയലുകള്‍/ഡോക്യുമെന്റുകള്‍ എളുപ്പത്തില്‍ സ്‌കാൻ ചെയ്യാനും നിരവധി AI ഫീച്ചറുകളും അവതരിപ്പിക്കും.
ഗെയിമിങ് പ്രേമികള്‍ക്ക് ഹൈപ്പർ ബൂസ്റ്റ് മോഡ് മികച്ച ഗെയിമിംഗ് അനുഭവും വണ്‍പ്ലസ് പാഡ് 2 പ്രോ നല്‍കും. ഈ വർഷം ആദ്യ പകുതിയില്‍ ചൈനയില്‍ വണ്‍പ്ലസ് പാഡ് 2 പ്രോ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോളതലത്തില്‍ ഇതിന്റെ ലഭ്യത സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമല്ലെങ്കിലും വണ്‍പ്ലസില്‍ നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണത്തിനായി ടെക് പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
No comments
Post a Comment