സിപിഎം കേന്ദ്ര കമ്മിറ്റി യോഗം നാളെ ദില്ലിയില്‍ തുടങ്ങും. മൂന്ന് ദിവസമായി ചേരുന്ന സിസി യോഗത്തില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള നേതാക്കള്‍ ഇന്ന് ദില്ലിയിലെത്തും.
രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം ചർച്ച ചെയ്യാനാണ് സിസി യോഗം. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലെ വോട്ട് ചോർച്ച, തീവ്ര വോട്ടർ പട്ടിക പരിഷ്കരണം എന്നിവ യോഗത്തില്‍ ചർച്ചയാകും. കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളും യോഗം വിലയിരുത്തിയേക്കും.
യുവ പ്രക്ഷോഭം ശക്തമായ നേപ്പാളില്‍ കലാപം നിയന്ത്രിക്കാൻ രാജ്യവ്യാപക കര്‍ഫ്യൂ പ്രഖ്യാപിച്ച് സൈന്യം.
പുതിയ സര്‍ക്കാര്‍ അധികാരമേറ്റെടുക്കുന്നത് വരെ സമാധാനം ഉറപ്പാക്കാനാണ് രാജ്യത്തിൻ്റെ നിയന്ത്രണമേറ്റെടുത്ത സൈന്യം കർഫ്യൂ പ്രഖ്യാപിച്ചത്. ജനങ്ങളോടു വീടുകളില്‍ത്തന്നെ തുടരാൻ സൈന്യം നിര്‍ദേശം നിർദേശം നല്‍കി.
നിലവില്‍ നേപ്പാളില്‍ നിരോധനാജ്ഞയാണ്. ഇത് ഇന്ന് വൈകുന്നേരം അഞ്ച് മണി വരെ തുടരും. ശേഷം കര്‍ഫ്യൂ നിലവില്‍വരും. നാളെ രാവിലെ ആറ് വരെയാണ് കര്‍ഫ്യൂ. സംഘര്‍ഷം വ്യാപകമായ സാഹചര്യത്തില്‍ സൈനികര്‍ കാഠ്മണ്ഡുവിന്റെ തെരുവുകളില്‍ നിലയുറപ്പിച്ചു.
സൈന്യത്തിൻ്റെ മുന്നറിയിപ്പിന് പിന്നാലെ നേപ്പാളുമായി അതിര്‍ത്തിപങ്കിടുന്ന ഏഴ് ജില്ലകളില്‍ സുരക്ഷ ശക്തമാക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പോലീസിന് നിര്‍ദേശം നല്‍കി. ബല്‍റാംപുര്‍, ശ്രവസ്തി, മഹാരാജ്ഗഞ്ജ്, പിലിഭിത്ത്, സിദ്ധാര്‍ഥനഗര്‍, ബഹ്റൈച്ച്, ലഖിംപുര്‍ഖേരി ജില്ലകളില്‍ 24 മണിക്കൂര്‍ നിരീക്ഷിക്കാനും കര്‍ശന പട്രോളിംഗിനുമാണ് സംസ്ഥാന പോലീസ് മേധാവി നിര്‍ദേശം നല്‍കിയത്. എന്നാല്‍ ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തി അടച്ചിട്ടില്ല. നേപ്പാളിലുള്ള ഇന്ത്യന്‍ പൗരന്മാരോട് നിലവിലുള്ള സ്ഥലത്തുതന്നെ തുടരാന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ലക്ഷദ്വീപിലെ തേങ്ങകള്‍ ഇനി നൈസായിട്ട് പറിച്ചെടുത്തുകൊണ്ട് പോകാമെന്ന് വിചാരിക്കേണ്ട. റോഡരികിലുള്ള തെങ്ങില്‍ നിന്ന് തേങ്ങ പറിക്കുന്നതിന് മുൻപ് അനുമതി തേടണമെന്ന് പുതിയ ഉത്തരവിറങ്ങി.
എന്നാല്‍ റോഡിലെ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് ഇത്തരമൊരു ഉത്തരവെന്നാണ് വിശദീകരണം. 24മണിക്കൂർ മുൻപ് പൊലീസില്‍ നിന്ന് അനുമതി വാങ്ങണമെന്നാണ് ഉത്തരവില്‍ പറയുന്നത്. ആന്ത്രോത്ത്, കല്‍പേനി ദ്വീപുകള്‍ക്കാണ് ഉത്തരവ് ബാധകം.
അനുമതിക്കായി നിശ്ചിത ഫോമില്‍ 24 മണിക്കൂറിന് മുൻപ് എസ്‌എച്ച്‌ഒയ്ക്കും റോഡിന്റെ ചുമതലയുള്ള അസിസ്റ്റന്റ് എൻജിനീയർക്കും (എഇ) അപേക്ഷ നല്‍കേണ്ടതാണ്. ഇക്കാര്യത്തില്‍ നേരത്തെ വാക്കാല്‍ നിർദേശം നല്‍കിയെങ്കിലും പാലിക്കാതെ വന്നതിനെ തുടർന്നാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ഡെപ്യൂട്ടി കളക്ടർ വ്യക്തമാക്കി. റോഡരികിലെ തെങ്ങിലെ തേങ്ങ ഇടുന്നത് പലപ്പോഴും വലിയ ഗതാഗതക്കുരുക്കിന് കാരണമാകുന്നത് കണക്കിലെടുത്താണ് പുതിയ ഉത്തരവ്. പൊതുശല്യമാകുന്നതിനെതിരെ ഭാരതീയ സുരക്ഷാ സംഹിതയിലെ വകുപ്പ് 152 പ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കൂടാതെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചേ തെങ്ങില്‍ കയറാവൂവെന്നും നിർദേശം ഉണ്ട്.
"പൊതു റോഡുകള്‍ക്ക് അരികിലുള്ള തെങ്ങുകള്‍ കയറുന്നതും കായ്കള്‍ പറിക്കുന്നതും മുൻകൂട്ടി അറിയിക്കാതെയോ സുരക്ഷാ നടപടികളില്ലാതെയോ കായ്കള്‍ വീഴുന്നതിനും ഗതാഗതം തടസ്സപ്പെടുത്തുന്നതിനും കാരണമാകുന്നതായി ആവർത്തിച്ച് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്," ഉത്തരവില്‍ പറയുന്നു. സുരക്ഷാ നടപടിയായി, 2023 ലെ സെക്ഷൻ 152 ബിഎൻഎസ്‌എസ് (പൊതു ശല്യം - സോപാധിക ഉത്തരവുകള്‍) പ്രകാരം മരങ്ങള്‍ക്ക് ചുറ്റും കോണുകള്‍,ടേപ്പ്, ഫ്ലാഗ്മാൻ മുതലായവ ഉപയോഗിച്ച് കുറഞ്ഞത് 10 മീറ്റർ സുരക്ഷാ വലയം ഉറപ്പാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
പാലിയേക്കരയില്‍ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം ടോള്‍ പിരിവിനെ കുറിച്ച് ആലോചിക്കാമെന്ന് ഹൈക്കോടതി.
ദേശീയ പാത അതോറിറ്റിക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ കോടതിയെ അറിയിച്ചു. സര്‍വീസ് റോഡുകളുടെ അറ്റകുറ്റപ്പണി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചെറിയ പ്രശ്‌നങ്ങളാണ് നിലവിലുള്ളതെന്ന് ദേശീയ പാത അതോറിറ്റി വ്യക്തമാക്കി. അതെല്ലാം പരിഹരിക്കാന്‍ ശ്രമിക്കുന്നുവെന്നും അറിയിച്ചു. അതേസമയം, എല്ലാം പരിഹരിച്ചെന്ന റിപ്പോര്‍ട്ട് കിട്ടിയശേഷം ടോള്‍പിരിവടക്കം തീരുമാനിക്കാമെന്ന് കോടതി പറഞ്ഞു.
ഇടക്കാല ഗതാഗത മാനേജ്‌മെന്റ് കമ്മറ്റിയുടെ റിപ്പോര്‍ട്ട് കിട്ടട്ടെ. ദേശീയ പാതക്കരികിലെ കല്‍വേര്‍ട്ടുകളുടെ നിര്‍മാണം പാതി വഴിയിലെന്ന് കളക്ടര്‍ പറഞ്ഞു. കല്‍വേര്‍ട്ടുകള്‍ ഒരിക്കലും ഗതാഗത കുരുക്കിന് കാരണമാകുന്നില്ല എന്ന് എന്‍എച്ച്‌എഐ മറുപടി നല്‍കി. നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുടെയും ജില്ലാ പഞ്ചായത്തിന്റെയും സഹകരണം വേണമെന്നും എന്‍എച്ച്‌എഐ പറഞ്ഞു. ഇടപ്പള്ളി-മണ്ണുത്തി ദേശീയ പാതയുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത തിങ്കളാഴ്ചയിലേക്ക് മാറ്റി.
റോബിന്‍ ബസ് വീണ്ടും തമിഴ്‌നാട് ആര്‍ടിഒ കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട് റോഡ് ടാക്‌സ് അടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ബസ് കസ്റ്റഡിയിലെടുത്തത്.
പത്തനംതിട്ടയില്‍ നിന്ന് കോയമ്ബത്തൂരില്‍ എത്തിയപ്പോഴാണ് കസ്റ്റഡിയില്‍ എടുത്തത്. അതേസമയം ബസിന് ഓള്‍ ഇന്ത്യ പെര്‍മിറ്റുണ്ടെന്ന് ബസ് ഉടമ ഗിരീഷ് പറഞ്ഞു. നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവാദങ്ങളുമായി വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന റോബിന്‍ ബസ് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് അടൂരില്‍ നിന്ന് കോയമ്ബത്തൂരിലേക്ക് സര്‍വീസ് ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം പെര്‍മിറ്റ് ലംഘനത്തിന്റെ പേരില്‍ മോട്ടോര്‍ വാഹന വകുപ്പുമായി നിയമ പോരാട്ടത്തിലായിരുന്ന റോബിന്‍ ബസിനെ മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് ബസ് ഉടമ പോലീസിനെ സമീപിച്ചെങ്കിലും മോട്ടോര്‍ വാഹന വകുപ്പ് ബസ് വിട്ടുകൊടുത്തിരുന്നില്ല. കോടതി നിര്‍ദേശം പരിഗണിച്ചശേഷം മാത്രമാണ് മോട്ടോര്‍ വാഹന വകുപ്പ് ബസ് വിട്ടുകൊടുത്തത്.
പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ നിലവില്‍ ലൈംഗികാരോപണങ്ങളില്‍ മൊഴി നല്‍കാൻ തയ്യാറല്ലെന്ന് പരാതിക്കാരായ രണ്ട് യുവതികള്‍.
നിയമ നടപടികളുമായി മുന്നോട്ട് പോകാൻ താല്‍പ്പര്യം ഇല്ലെന്ന് ഇവർ അന്വേഷണ സംഘത്തെ അറിയിച്ചു. ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുന്നെങ്കിലും നിയമ നടപടികളിലേക്ക് കടക്കാൻ ഇപ്പോള്‍ താല്‍പ്പര്യം ഇല്ലെന്നാണ് യുവതികള്‍ അറിയിച്ചതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. അതേസമയം, ഭാവിയില്‍ ഇവർ പരാതി നല്‍കാനുള്ള സാധ്യത അന്വേഷണ സംഘം തള്ളിക്കളയുന്നില്ല.
ആരോപണമുയർത്തിയവർ ആരും തന്നെ പരാതി നല്‍കാൻ തയ്യാറാകാത്ത സാഹചര്യത്തില്‍ കേസുകള്‍ ദുർബലമാണെന്ന് ക്രൈം ബ്രാഞ്ച് നേരത്തെ വിലയിരുത്തിയിരുന്നു. കേസുമായി സഹകരിക്കില്ലെന്ന് യുവതികള്‍ നേരത്തെ അറിയിക്കുകയും ചെയ്തിരുന്നു. ഗർഭഛിദ്രം നടത്തിയ യുവതിയെയാണ് പ്രധാനമായും ക്രൈം ബ്രാഞ്ച് സമീപിച്ചത്. എന്നാല്‍ നിയമനടപടിയുമായി മുന്നോട്ട് പോകാൻ താല്‍പ്പര്യമില്ലെന്ന് യുവതി അന്വേഷണ സംഘത്തോട് വ്യക്തമാക്കി.
ഗർഭഛിദ്രം നടത്തി എന്നു പറയുന്ന ബെംഗളൂരിലെ ആശുപത്രിയിലെത്തി ക്രൈം ബ്രാഞ്ച് സംഘം തെളിവ് ശേഖരിച്ചിരുന്നു. ഈ മാസം 15ന് ചേരുന്ന നിയമസഭാ സമ്മേളനത്തിന് മുൻപ് പരമാവധി തെളിവുകള്‍ ശേഖരിക്കാനായിരുന്നു ക്രൈം ബ്രാഞ്ചിൻ്റെ നീക്കം. ഒന്നാം കക്ഷികള്‍ മൊഴി നല്‍കാൻ വിസമ്മതിച്ചതോടെ ക്രൈം ബ്രാഞ്ച് അന്വേഷണം പ്രതിസന്ധിയിലായിരിക്കുകയാണ്. മൂന്നാം കക്ഷികള്‍ നല്‍കിയിരിക്കുന്ന പരാതികളില്‍ കേസുമായി മുന്നോട്ടു പോകാൻ കഴിയാത്ത സാഹചര്യമുണ്ടെന്ന് ക്രൈംബ്രാഞ്ച് സംഘം നേരത്തെ വിലയിരുത്തിയിരുന്നു
അതേസമയം വ്യാജ ഐഡി കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ നാല് സുഹൃത്തുക്കളെ പ്രതി ചേർത്ത് ക്രൈം ബ്രാഞ്ച്. കെഎസ്‌യു പത്തനംതിട്ട ജില്ലാ നേതാവ് നുബിൻ ബിനു, അടൂർ സ്വദേശികളായ അശ്വന്ത്, ജിഷ്ണു , ചാർലി എന്നിവരെയാണ് പ്രതിചേർത്തത്. ഇവരുടെ വീടുകളില്‍ കഴിഞ്ഞദിവസം ക്രൈം ബ്രാഞ്ച് പരിശോധന നടത്തിയിരുന്നു. അതേസമയം ചോദ്യംചെയ്യലിന് ഹാജരാകാൻ ക്രൈം ബ്രാഞ്ച് രാഹുലിന് വീണ്ടും നോട്ടീസ് നല്‍കി.
ജി എസ് ടി സ്ലാബുകള്‍ പുതുക്കി നിശ്ചയിക്കുന്നതിനുള്ള രണ്ട് ദിവസത്തെ ജി എസ് ടി കൗണ്‍സില്‍ യോഗം ഇന്ന് ദില്ലിയില്‍ ആരംഭിക്കും.
നിലവിലെ 5%, 12%, 18%, 28% എന്നീ നികുതി സ്ലാബുകള്‍ക്ക് പകരം 5% ഉം 18% ഉം മാത്രം നിലനിർത്താൻ മന്ത്രിതല ഉപസമിതി ശുപാർശ ചെയ്തിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ന് ജി എസ് ടി കൗണ്‍സില്‍ യോഗം തുടങ്ങുക. ചെറിയ കാറുകള്‍, സിമന്റ്, തുകല്‍ ഉല്‍പ്പന്നങ്ങള്‍, പാക്കറ്റിലാക്കിയ ഭക്ഷണം, തുണിത്തരങ്ങള്‍ എന്നിവയുടെ ജി എസ് ടി നിരക്ക് കുറയ്ക്കുമെന്നാണ് വ്യക്തമാകുന്നത്. മെഡിക്കല്‍ ഇൻഷൂറൻസിനും ടേം ഇൻഷൂറൻസിനുമുള്ള ജി എസ് ടി പൂർണമായി എടുത്തുകളയണമെന്ന നിർദേശവും കൗണ്‍സില്‍ പരിഗണിക്കാനിടയുണ്ട്. ഇതെല്ലാം സാധാരണക്കാർക്ക് നികുതി ഭാരം കുറയ്ക്കുന്നതാകും.
കേരളം അടക്കമുള്ള പ്രതിപക്ഷ ഭരണ സംസ്ഥാനങ്ങള്‍ വരുമാന നഷ്ടം നികത്താതെ നികുതി കുറയ്ക്കല്‍ തീരുമാനങ്ങള്‍ എടുക്കരുതെന്ന് യോഗത്തില്‍ ശക്തമായി വാദിക്കും. സംസ്ഥാനങ്ങളുടെ ധനകാര്യ സ്ഥിതി കണക്കിലെടുത്ത് ജി എസ് ടി പരിഷ്കരണങ്ങള്‍ വേണമെന്നാണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ നിലപാട്. നികുതി സ്ലാബുകള്‍ ലളിതമാക്കുന്നതോടൊപ്പം, ജനങ്ങളുടെ ദൈനംദിന ആവശ്യങ്ങള്‍ക്ക് അനുസൃതമായ ഉല്‍പ്പന്നങ്ങളുടെ വില കുറയ്ക്കാൻ ഈ യോഗം ലക്ഷ്യമിടുന്നു.